X
    Categories: indiaNews

വീരപ്പന്റെ സഹോദരന്‍ തടവിലിരിക്കെ മരിച്ചു

ചെന്നൈ: വനംകൊള്ളക്കാരന്‍ വീരപ്പന്റെ സഹോദരന്‍ മാതയ്യന്‍ (80) സേലം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയവെ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആറോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഈമാസം ഒന്നിന് കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 34 വര്‍ഷമായി മാതയ്യന്‍ ജയിലില്‍ കഴിയുകയാണ്. 1987ല്‍ സത്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസറായ ചിദംബരത്തെ കൊന്ന കേസിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൈസൂരുവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന മാതയ്യനെ പിന്നീട് കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റി. ഏഴുവര്‍ഷത്തിനുശേഷമാണ് സേലം സെന്‍ട്രല്‍ ജയിലിലെത്തിയത്. സേലം ജില്ലയിലെ മേട്ടൂരിനടുത്തുള്ള കടുമലക്കൂടല്‍ സ്വദേശിയാണ്. ഭാര്യ: പളനിയമ്മാള്‍. മാതയ്യനെ ജയില്‍ മോചിതനാക്കുന്ന വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് 2017 ഒക്ടോബര്‍ മൂന്നിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായില്ല.

web desk 3: