X

ജെ.ഡി.യു ഇടതുമുന്നണിയിലേക്ക്

തിരുവനന്തപുരം: ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ ഭാരവാഹി യോഗത്തില്‍ അറിയിച്ചു. അന്തിമതീരുമാനം നാളത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നേരത്തെ, ഇടതുമുന്നണിയിലേക്കുള്ള പ്രവേശനത്തെ എതിര്‍ത്തിരുന്ന കെ.പി മോഹനനും നിലപാടില്‍ അയവുവരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റേയും പിന്തുണയോടെയാണ് ഇടതുമുന്നണിയിലേക്ക് പോകുന്നത്.

ആദ്യം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഇടത് മുന്നണി പ്രവേശനത്തെക്കുറിച്ച് വീരേന്ദ്രകുമാര്‍ അറിയിച്ചത്. തുടര്‍ന്ന് ഭൂരിഭാഗം സംസ്ഥാന നേതാക്കളും 14 ജില്ലാ പ്രസിഡന്റുമാരും മുന്നണിമാറ്റത്തെ അനുകൂലിച്ചു. മുന്നണി മാറാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം, പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ അടക്കമുള്ള ചിലര്‍ എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ 20 ന് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ബി.ജെ.പിയോടൊപ്പം ചേര്‍ന്ന ജെ.ഡി.യുവിന്റെ എം.പിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു രാജി. രാജിക്ക് പിന്നാലെ ജെ.ഡി.യുവിനെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് സി.പി.എം രംഗത്തെത്തിയിരുന്നു. പിന്നീട് ഇടതുമുന്നണിയിലേക്ക് പോകുന്നുവെന്ന് സൂചനയുണ്ടായിരുന്നു. തുടര്‍ന്നാണ് ജെ.ഡി.യുവിന്റെ നിലപാട് വ്യക്തമാവുന്നത്.

chandrika: