X

വി.എച്ച്.സി.ഇ ഒന്നാം വര്‍ഷ പ്രവേശനം; സ്‌കൂള്‍ മാറ്റത്തിന് ഇന്നുകൂടി അപേക്ഷിക്കാം

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തില്‍ സ്ഥിര പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍/കോഴ്സ് മാറ്റത്തിനുള്ള ട്രാന്‍സ്ഫര്‍ അപേക്ഷ ഇന്ന് വൈകുന്നേരം 4 മണി വരെ നല്‍കാം. ഒരു സ്‌കൂളില്‍ നിന്നും മറ്റൊരു സ്‌കൂളിലെ ഏതെങ്കിലും കോഴ്‌സിലേക്കോ, അതേ സ്‌കൂളിലെ തന്നെ മറ്റൊരു കോഴ്സ് മാറ്റത്തിനോ അപേക്ഷിക്കാം.

www.admission.dge. kerala.gov.in എന്ന വെബ്സൈറ്റില്‍ മുഖ്യ അലോട്ട്മെന്റിനായി അപേക്ഷിച്ചപ്പോള്‍ ഉപയോഗിച്ച യൂസര്‍ഐഡിയും (ഫോണ്‍ നമ്പര്‍), പാസ്വേര്‍ഡും നല്‍കി കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് ആവശ്യമായ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ കണ്‍ഫേം ചെയ്യണം. അപ്പോള്‍ ലഭിക്കുന്ന പി.ഡി.എഫ് രൂപത്തിലുള്ള അപേക്ഷയുടെ പ്രിന്റൗട്ട് അപേക്ഷകനും രക്ഷാകര്‍ത്താവും ഒപ്പ് വെച്ച് നിലവില്‍ പ്രവേശനം നേടിയ സ്‌കൂളിലെ പ്രിന്‍സിപ്പലിന് നല്‍കണം. ട്രാന്‍സ്ഫര്‍ അപേക്ഷ സമര്‍പ്പിച്ച്, ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് കിട്ടിയാല്‍ നിര്‍ബന്ധമായും വിദ്യാര്‍ഥി ട്രാന്‍സ്ഫര്‍ ലഭിച്ച സ്‌കൂളില്‍/കോഴ്സില്‍ പ്രവേശനം നേടണം.

webdesk11: