X
    Categories: MoreViews

വിധി നിര്‍ണയത്തില്‍ അധ്യാപകന്‍ സ്വാധീനം ചെലുത്തിയെന്ന്: വിജിലന്‍സ്‌ അന്വേഷണം

Representative Image

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണയത്തില്‍ അധ്യാപകന്‍ സ്വാധീനം ചെലുത്തിയെന്നാക്ഷേപത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം. ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ വിധി നിര്‍ണയത്തിലാണ് അഭാഗത കണ്ടെത്തിയത്. തെളിവുണ്ടെങ്കില്‍ കേസ് എടുക്കുമെന്നാണ് വിജിലന്‍സ് നിലപാട്. അങ്ങനെ വന്നാല്‍ കലോത്സവത്തില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാകുമിത്.

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നൃത്താധ്യാപകന്‍ വിധികര്‍ത്താക്കളെ സ്വാധീനിച്ചുവെന്നായിരുന്നു ആലപ്പുഴയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിനി പരാതി നല്‍കിയത്. ഇതേ ഇനത്തില്‍ നാല് ടീമുകളുടെ പരിശീലകനായിരുന്നു ഇയാള്‍. അപ്പീലിലൂടെ വന്ന ടീമുകള്‍ക്കുവേണ്ടി വിധികര്‍ത്താകളെ സ്വാധീനിച്ചുവന്നായിരുന്നു പരാതി. കണ്ണൂര്‍ ഡി.വൈ.എസ്.പി എവി പ്രദീപിനാണ് അന്വേഷണ ചുമതല. ഈ കലോത്സവം ശക്തമായ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

chandrika: