X

പൈലറ്റ് പരിശീലനത്തില്‍ ചട്ടം ലംഘിച്ചു; എയര്‍ ഏഷ്യക്ക് 20 ലക്ഷം പിഴ

ന്യൂഡല്‍ഹി: പൈലറ്റുമാര്‍ ചട്ടങ്ങള്‍ പാലിക്കാത്തതിന് എയര്‍ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴയിട്ട് വ്യോമയാന ഡയറക്ടര്‍ ജനറല്‍. പൈവറ്റുമാരുടെ പ്രാവീണ്യ പരിശോധനയില്‍ രാജ്യാന്തര വ്യോമയാന സംഘടനയുടെ മാനദണ്ഡ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കപ്പെട്ടില്ലെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ വ്യോമയാന മാനദണ്ഡങ്ങള്‍ പാലിക്കാഞ്ഞതിനാലാണ് പിഴ ചുമത്തിയത്. കമ്പനിക്ക് ലഭിച്ച പിഴയ്ക്കു പുറമേ പരിശീലന ചുമതലയുള്ള വ്യക്തിയെ സ്ഥാനത്തുനിന്ന് മൂന്ന് മാസത്തേക്ക് നീക്കുകയും എട്ട് പരിശീലകര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം പിഴചുമത്തുകയും ചെയ്തു.

പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിനെത്തുടര്‍ന്ന് എയര്‍ ഏഷ്യയുടെ മാനേജര്‍, ട്രെയിനിങ് മേധാവി, പരിശീലകര്‍ എന്നിവര്‍ക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അവരുടെ രേഖാമൂലമുള്ള മറുപടികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

 

webdesk11: