X

ഹരിയാനയില്‍ 160 വര്‍ഷം പഴക്കമുള്ള ചര്‍ച്ചിന് നേരെ അക്രമം; യേശു ക്രിസ്തുവിന്റെ പ്രതിമ അടിച്ചുതകര്‍ത്തു

ഹരിയാനയിലെ അമ്പാലയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ അക്രമണം. ഇന്ന് അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. അമ്പാലയിലെ ഹോളി റീഡീമര്‍ ചര്‍ച്ചിന്റെ ഗേറ്റിന് മുന്‍പിലുണ്ടായിരുന്ന യേശു ക്രിസ്തുവിന്റെ പ്രതിമ അക്രമിസംഘം തകര്‍ക്കുകയും ചെയ്തു.

ഇതോടെ പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രാഥിമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2 പേര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്ന് അര്‍ദ്ധരാത്രി 12: 30 നാണ് സംഭവം നടന്നതെന്ന് പൊലീസ് സിസിടിവി തെളിവുകളുടെ പ്രകാരം വ്യക്തമാക്കി. 1840ല്‍ സ്ഥാപികപ്പെട്ട പള്ളിയാണ് അമ്പാലയിലെ ഹോളി റീഡീമര്‍ ചര്‍ച്ച്.

 

web desk 3: