X

12 കോടിയുടെ ഒന്നാം സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന്

വിഷു ബംപറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം മലപ്പുറം തിരൂരില്‍ വിറ്റ ടിക്കറ്റിന്. ആദര്‍ശ് സികെ എന്ന് ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. എന്നാല്‍ സമ്മാനം ലഭിച്ച ഭാഗ്യശാലി ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ.

ഇന്ന് ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം 6 പേര്‍ക്ക് ലഭിക്കും. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ നമ്പറുകളിലെ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.

webdesk14: