X

വോഡഫോണ്‍ ഐഡിയ നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിച്ചു; തകരാറിന് കാരണം വിശദീകരിച്ച് കമ്പനി

കൊച്ചി: വോഡഫോണ്‍ ഐഡിയ നെറ്റ് വര്‍ക്ക് പരിഹരിച്ചെന്ന് കമ്പനി അറിയിച്ചു. സംസ്ഥാനത്തുടനീളം മണിക്കൂറുകളോളമാണ് വോഡഫോണ്‍ ഐഡിയ (വി) നെറ്റ് വര്‍ക്ക് തകരാറിലായത്. ഇത് ഉപയോക്താക്കളെ വലക്കുകയായിരുന്നു.

അതേസമയം, നെറ്റ് വര്‍ക്ക് പ്രശ്‌നത്തിന് കാരണം വ്യക്തമാക്കി കമ്പനി രംഗത്തെത്തി. ഒന്നിലധികം സ്ഥലങ്ങളില്‍ ഫൈബര്‍ മുറിഞ്ഞതാണ് നെറ്റ് വര്‍ക്ക് തകരാറിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഫൈബര്‍ മുറിയാനുള്ള കാരണം അന്വേഷിക്കുകയാണെന്നും നിലവില്‍ പ്രശ്‌നം പരിഹരിച്ചതായും വി നെറ്റ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ഇന്നലെ വൈകിട്ട് 4.30ഒടെയാണ് തകരാര്‍ രൂക്ഷമായത്. കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് പരാതി ഉയര്‍ന്നത്. മുംബൈ, ചെന്നൈ, പുനെ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഈ പ്രശ്‌നം നേരിട്ടതായാണ് വിവരം. നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമായി നിരവധി ഉപയോക്താക്കളാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും എത്തിയത്.

 

chandrika: