X

നഷ്ടം കനത്തു; ഐഡിയയില്‍ ലയിക്കുമെന്ന് പ്രഖ്യാപിച്ച് വോഡഫോണ്‍

ഐഡിയയില്‍ ലയിക്കാന്‍ തീരുമാനിച്ച് രാജ്യത്തെ ടെലികോം രംഗത്തെ പ്രമുഖ കമ്പനിയായ വോഡഫോണ്‍ രംഗത്ത്. വോഡഫോണിന് നേരിടേണ്ടി വന്ന കനത്ത നഷ്ടമാണ് അവരെ ഐഡിയയില്‍ ലയിക്കാന്‍ പ്രേരിപ്പിച്ചത്. ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ബോധ്യമായതോടെ ഐഡിയയില്‍ ലയിക്കാന്‍ മുന്നോട്ടുവരികയായിരുന്നു ബ്രിട്ടീഷ് കമ്പനിയായ വോഡഫോണ്‍. ഐഡിയയില്‍ ലയിക്കുന്നതോടെ ഇപ്പോള്‍ നേരിടുന്ന നഷ്ടം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വോഡഫോണ്‍.

വോഡഫോണിന്റെ ലയനത്തോടുകൂടി ആദിത്യ-ബിര്‍ള ഗ്രൂപ്പിന്റെ ഐഡിയയായിരിക്കും രാജ്യത്തെ ഏറ്റവു വലിയ ടെലികോം കമ്പനി. ഏകദേശം 40കോടിയോളം ഉപയോക്താക്കളുണ്ടായിരിക്കും ഇനി മുതല്‍ ഐഡിയക്ക്. 26കോടി ഉപയോക്താക്കളായി എയര്‍ടെല്‍ രണ്ടാമതുണ്ട്. ജിയോക്ക് 7.2 കോടി ഉപയോക്താക്കളാണുള്ളത്. ലയനം പ്രഖ്യാപിച്ചതോടെ ഐഡിയയുടെ ഓഹരി മൂല്യം പതിമടങ്ങായി വര്‍ദ്ധിച്ചിരിക്കുകയാണിപ്പോള്‍.

chandrika: