X
    Categories: MoreViews

ഗ്വാട്ടിമാല അഗ്നിപര്‍വത സ്‌ഫോടനം: മരണം 99

ഗ്വാട്ടിമാല സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്നിപര്‍വം പൊട്ടിയതുമൂലം ജീവഹാനി സംഭവിച്ചവരുടെ എണ്ണം 99 ആയി. ഇരുന്നൂറിലധികം പേരെ കാണാതായതായാണ് വിവരം. മരിച്ചവരില്‍ 27 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്.
സ്‌ഫോടനത്തെത്തുടര്‍ന്ന് 16000 അടി ഉയരത്തിലേക്ക് ചാരവും പുകയും ഉയര്‍ന്നു. ലാവാ പ്രവാഹത്തില്‍ ചെറുഗ്രാമങ്ങള്‍ മൂടിപ്പോയി. സമീപഗ്രാമങ്ങളും ചാരവും മണ്ണും കൊണ്ടും നിറഞ്ഞു. വീശിയടിച്ച കാറ്റില്‍ പറന്ന ചാരം വാഹനങ്ങളുടെ മുകളിലും വീടുകളിലും പതിച്ചു. ഇതേത്തുടര്‍ന്ന് ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

chandrika: