X

വാരാണസിയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തിക്കൊണ്ട് പോയി: അഖിലേഷ് യാദവ്

യുപിയിലെ വാരാണസിയില്‍ ഇവിഎം പിടിച്ചെന്ന വാര്‍ത്ത എല്ലാ നിയമസഭകളിലും ജാഗ്രത പാലിക്കാനുള്ള സന്ദേശമാണെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികളെ അറിയിക്കാതെയാണ് ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയത്. അത് നിയമവിരുദ്ധവും മോഷണവുമാണെന്നും  പറഞ്ഞു.

വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം തടയാനായി എസ്പി മുന്നണിയുടെ സ്ഥാനാര്‍ത്ഥികളും അനുഭാവികളും ക്യാമറയുമായി തയാറാകണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. യുപിയില്‍ ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. 403 സീറ്റുകളാണ് ഉള്ളത്. യുപിയിലടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

web desk 3: