X

സിദ്ദീഖ് കാപ്പന്‍; യൂത്ത്‌ലീഗ് ദേശവ്യാപക വാള്‍ പ്രൊട്ടസ്റ്റ് കാമ്പയിന്‍ നടത്തി

കോഴിക്കോട്: ഉത്തര്‍പ്രദേശ് മഥുര ജയിലില്‍ കോവിഡ് രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി വാള്‍ പ്രൊട്ടസ്റ്റ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കാമ്പയിന്‍ സിദ്ദീഖ് കാപ്പന്റെ വീട്ടില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് വീട്ടുമുറ്റങ്ങളിലാണ് പ്രതിഷേധ മതില്‍ തീര്‍ത്തത്.വീടന്റെ മതിലുകളില്‍ രാവിലെ തന്നെ സിദ്ദീഖ് കാപ്പന് നീതി ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പതിച്ചു.കൃത്യം 11 മണിക്ക് കുടുംബസമേതം പ്രതിഷേധ പോസ്റ്ററുകള്‍ കയ്യിലേന്തി ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കേരളം തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തി.

രാജ്യ മനസാക്ഷിയെ ഞെട്ടിച്ച ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനാണ് അദ്ദേഹം ഉത്തര്‍പ്രദേശിലെത്തിയത്. അവിടെ വച്ച് യു പി പോലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തുകയായിരുന്നു.രാജ്യവ്യാപകമായി മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിക്ഷേധമുയര്‍ത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ ജയിലില്‍ വച്ച് കോവിഡ് രോഗബാധിതനായ സിദ്ദീഖ് കാപ്പന് മതിയായ ചികിത്സ ലഭ്യമാക്കുന്നുണ്ട് എന്നാണ് ജയിലധികൃതര്‍ പറഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം കാപ്പന്‍ ഭാര്യ റൈഹാനത്തുമായി സംസാരിക്കുമ്പോഴാണ് ആശുപത്രിയില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ കഥ പുറം ലോകം അറിഞ്ഞത്. ചികിത്സയുടെ പേരില്‍ ആശുപത്രിയില്‍ കെട്ടിയിട്ട് പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ അനുവദിക്കാതെ ക്രൂരമായി പീഡിപ്പിക്കുകയാണ്.

 

web desk 1: