X
    Categories: indiaNews

മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണിയില്ലാതെ കാത്തവരോടാണ് ഇത് ചെയ്യുന്നത്; കര്‍ഷകര്‍ക്ക് നേരെയുള്ള പൊലീസ് അക്രമത്തിനെതിരെ നടി വാമിഖ ഗബ്ബി

ഹരിയാന: ഡല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ കടുത്ത പ്രതിഷേധവുമായി നടി വാമിഖ ഗബ്ബി. സംഭവത്തിന്റെ വീഡിയോയടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ട് നടി രംഗത്തെത്തിയത്.

ഹരിയാനയിലെ സോണിപതില്‍ നിന്നുള്ള വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. രാത്രി പതിനൊന്ന് മണിക്ക്, 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് അന്തരീക്ഷ താപനില താഴ്ന്നിരിക്കുന്ന സമയത്താണ് കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഡല്‍ഹിയിലേക്ക് സമരം നയിക്കുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരിക്കുന്നതെന്ന് വാമിഖ ഫേസ്ബുക്കിലെഴുതി.

‘മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഒന്നു ഇരുന്ന് സംസാരിക്കാനാവില്ലേ? അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ ആദ്യം. ജനാധിപത്യം തന്നെയല്ലേ ഇത്. എന്നാല്‍ പിന്നെ പരസ്പരം സംസാരിക്കാന്‍ ഒന്നു ശ്രമിക്കൂ സുഹൃത്തേ’ എന്നാണ് വാമിഖ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

ഉത്തര്‍പ്രേദശ്- ഡല്‍ഹി, ഹരിയാന- ഡല്‍ഹി അതിര്‍ത്തികളിലെല്ലാം കര്‍ഷകരെ നേരിടാന്‍ കനത്ത പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ടും ബാരിക്കേഡുകള്‍ കൊണ്ടും അടച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ഒരു കാരണവശാലും കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടില്ലെന്ന തീരുമാനത്തിലാണ് പൊലീസ്.അതേസമയം സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

web desk 3: