X
    Categories: Newsworld

സിനിമ കണ്ടു: ഉത്തരകൊറിയയില്‍ രണ്ട് കുട്ടികളെ വെടിവെച്ചുകൊന്നു

പ്യോങ്യാങ്: ദക്ഷിണകൊറിയന്‍ സിനിമകള്‍ കാണുകയും വില്‍ക്കുകയും ചെയ്തതിന് കൗമാരക്കാരായ രണ്ട് കുട്ടികളെ ഉത്തരകൊറിയന്‍ ഭരണകൂടം വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. റിയാങ്ഗാങ് പ്രവിശ്യയില്‍ സ്‌കൂളില്‍ പഠിച്ചിരുന്ന പതിനാറും പതിനേഴും വയസുള്ള കുട്ടികളെയാണ് ഫയറിങ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരസ്യമായി വെടിവെച്ചു കൊന്നത്.

ജനപ്രീതി ഏറെയുള്ള ദക്ഷിണകൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഉത്തരകൊറിയന്‍ ഭരണകൂടം കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ഭരണകൂടം കടുത്ത ശിക്ഷാണ് നല്‍കുന്നത്. അതിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത് പതിവാണ്.

web desk 3: