X

വ്യാജവാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ വാട്‌സ്അപ്പ്: ഫോര്‍വേഡുകള്‍ അഞ്ചുപേര്‍ക്കുമാത്രം

വ്യാജവാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ വാട്‌സ്അപ്പ് രംഗത്ത്. അഞ്ചുപേരിലേക്ക് മാത്രമേ വാട്‌സ്അപ്പ് മെസേജുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നതാണ് പുതിയ നിയമം. വാട്‌സ്അപ്പ് മേധാവി ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വളരെ അടുത്ത കോണ്‍ടാക്റ്റുകളില്‍ ഇത് ഗുണകരമാവുമെന്ന് വാട്‌സ്അപ്പ് വക്താവ് ബ്ലോഗിലൂടെ അറിയിച്ചു. കഴിഞ്ഞ ആറുമാസത്തോളമായി നിയന്ത്രണം വരുത്തുന്നതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇത് വരുന്നതോടെ ലോകമെമ്പാടും സന്ദേശങ്ങള്‍ കൈമാറുന്നതിന് വാട്‌സ്അപ്പ് നിയന്ത്രണമുണ്ടായിരിക്കും.

കഴിഞ്ഞ ജൂണിലാണ് വിദേശരാജ്യങ്ങളില്‍ വാട്‌സ്അപ്പുകളില്‍ ഈ നിയന്ത്രണം പരിശോധിച്ചത്. ഇതുപ്രകാരം വാട്‌സ്അപ്പിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ 25 ശതമാനത്തോളം കുറവുവന്നിട്ടുണ്ടെന്ന് വാട്‌സ്അപ്പ് വക്താവ് പറയുന്നു. ഇത് വളരെ അടുത്ത കോണ്‍ടാക്റ്റുകള്‍ക്ക് ഉപകാരപ്പെടുമെന്നും ദുരുപയോഗം തടയുന്നതിന് സഹായിക്കുമെന്നും വാട്‌സ്അപ്പ് കൂട്ടിച്ചേര്‍ത്തു.

chandrika: