X

വയനാടും കോഴിക്കോടും മഴ കനത്തു; തലയാട് തോട്ടില്‍ വീണ് ഒരാളെ കാണാതായി

കോഴിക്കോട്: മഴയും കാറ്റും വീണ്ടും ശക്തമായതോടെ വയനാട്, കോഴിക്കോട് ജില്ലകളില്‍ വീണ്ടും ജനജീവിതം ദുസ്സഹമായി. വയനാട് മക്കിമലയില്‍ ഉരുള്‍പ്പൊട്ടി. തലയാടിനടുത്ത് കമ്പിപ്പാലത്ത് തോട്ടില്‍ വീണ് ഒരാളെ കാണാതായി. പ്രദേശത്ത് മരണവീട്ടില്‍ വന്ന ആളെയാണ് കാണാതായത്.

ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. തലപ്പുഴ, പേര്യ ഭാഗങ്ങളിലെ തോടുകളെല്ലാം നിറഞ്ഞു കവിയുകയാണ്. പല ഭാഗങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. കോഴിക്കോടിന്റെ മലയോര മേഖലയിലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ ശക്തമായി തുടരുന്നതിനാല്‍ കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്നും പുഴയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കക്കയം ഡാം സേഫ്റ്റി എക്‌സിക്യൂട്ടൂീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ മാവൂര്‍, താമരശ്ശേരി, കാരശ്ശേരി, കുറ്റിയാടി ഭാഗങ്ങളിലാണ് മഴയും കാറ്റും ശക്തമായി തുടരുന്നത്. ഇവിടങ്ങളിലെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്.

chandrika: