X

നിപ ; വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടിപഴശ്ശി പാര്‍ക്കിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചു

സംസ്ഥാനത്ത് നിപ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിലേയ്ക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ ഏറ്റവും കുടുതൽ വവ്വാലുകൾ കാണപ്പെടുന്നത് പഴശ്ശി പാർക്കിലാണ് എന്നതാണ് നിയന്ത്രണ കാരണം. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളുമായി പൊതുജനങ്ങള്‍ സമ്പര്‍ക്കം ഒഴിവാക്കണമെന്നും വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുകയോ, വവ്വാലുകളെ ശല്യപ്പെടുത്തകയോ ചെയ്യരുതെന്നും നിർദ്ദേശം നൽകി.

webdesk15: