X

വയനാട് ജില്ലയിലെ യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഒന്‍പതോളം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ടാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 118.59 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.പാറ ഖനനം, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, തടിമില്ലുകള്‍, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ ഒന്‍പതോളം പ്രവര്‍ത്തനങ്ങളാണ് നിരോധിച്ചിരിക്കുന്നത്.

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.

web desk 3: