X

നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല മിസ്റ്റര്‍ നരേന്ദ്ര മോദി, ഞങ്ങളീ രാജ്യത്തെ വീണ്ടെടുക്കും;കെ സുധാകരന്‍

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്ക് നേരെ പൊലീസ് നടപടിയില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിണ്ടന്റ് കെ സുധാകരന്‍.

ഫെസയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണ്ണരൂപം

നിങ്ങള്‍ തകര്‍ത്തെറിയുന്ന ഇന്ത്യയില്‍, നിങ്ങളുടെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ അന്നംമുട്ടിച്ച സാധാരണ മനുഷ്യരുടെ ഇന്ത്യയില്‍ അവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ഞങ്ങളീ രാജ്യത്തിന്റെ പ്രതിഷേധം നിങ്ങളെ അറിയിച്ചിരിക്കും, ഞങ്ങളീ രാജ്യത്തെ വീണ്ടെടുക്കും.നാഴികയ്ക്ക് നാല്‍പ്പതു വട്ടം വര്‍ഗ്ഗീയവിഷം ജനങ്ങളുടെ തലച്ചോറിലേക്ക് വമിപ്പിച്ച് സര്‍ക്കാരിന്റെ അഴിമതികളില്‍ നിന്നും കെടുകാര്യസ്ഥതകളില്‍ നിന്നും എല്ലാക്കാലത്തും ശ്രദ്ധ തിരിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം: രാഹുലും പ്രിയങ്കയും അറസ്റ്റില്‍

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിക്കിടെ രാഹുല്‍ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് അറസ്റ്റു ചെയ്തു. പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എം.പിമാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.
ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥക്കൊടുവില്‍ രാഹുലടക്കം എം.പി മാരെ അറസ്റ്റു ചെയ്യുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഇവരെ കിങ്സ്വേ ക്യാംപ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

വിലക്കയറ്റം, തൊഴിലില്ലായ്മ, ജി.എസ്.ടി വര്‍ധന എന്നിവക്കെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധം മുന്നില്‍കണ്ട് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.രാജ്യത്ത് ജനാധിപത്യം ഓര്‍മ മാത്രമായതായി രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. സമാധാനപരമായി രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്.എഐസിസി ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രകടനം നടത്തിയതിനാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റു ചെയ്തത്. ബാരിക്കേഡ് നിരത്തി പ്രിയങ്ക അടക്കം നേതാക്കളെ പൊലീസ് തടഞ്ഞു.

ലോക്സഭാ, രാജ്യസഭാ എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്കുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. റോഡില്‍ പാചകം ചെയ്ത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധത്തിനെത്തിയത്.

web desk 3: