X

‘ഉറക്കം കളഞ്ഞ് പഠിക്കേണ്ട, ഏതു വിഷയവും ജയിപ്പിക്കാം’; വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദേശത്തില്‍ അമ്പരന്ന് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സൈബര്‍ സ്‌ക്വാര്‍ഡ് എന്ന ഹാക്കര്‍മാരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. രജിസ്‌ട്രേഷന്‍ നമ്പര്‍ തന്നാല്‍ ഏത് വിഷയത്തിന് പരാജയപ്പെട്ടവരെയും വിജയിപ്പിക്കാമെന്ന ഹാക്കറുടെ പോസ്റ്റ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാത്രി ഉറക്കം കളഞ്ഞ് പഠിക്കേണ്ടെന്നും യാതൊരു ചെലവുമില്ലാതെ ജയിപ്പിച്ച് തരാമെന്നുമാണ് വെബ്‌സൈറ്റിലുള്ളത്. ഈ പേജിലെ കമന്റ് ബോക്‌സില്‍ വന്ന് ആവശ്യം പറഞ്ഞാല്‍ ഇടംവലം നോക്കാതെ ജയിപ്പിക്കാമെന്നായിരുന്നു പോസ്റ്റ്. സര്‍ക്കാറിന്റെ ശത്രുവല്ല താനെന്നും ഹാക്കര്‍ പറയുന്നു. പിഴവ് ചൂണ്ടിക്കാട്ടുകയാണ് ഉദ്ദേശിച്ചതെന്നും സൈബര്‍ സെല്‍ തന്നെ പിടികൂടിയാലും സൈറ്റ് സുരക്ഷ ഉറപ്പാക്കാനാണ് താന്‍ നിര്‍ദേശിച്ചതെന്നും ഹാക്കര്‍ സന്ദേശത്തില്‍ പറയുന്നു. നേരത്തെ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാറിന്റെ സൈറ്റും ഹാക്കര്‍മാര്‍ തകര്‍ത്തത്.

chandrika: