X

വിവാഹത്തില്‍ 21 ആളായാല്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസ്; നടപടി ശക്തമാക്കി പൊലീസ്

വിവാഹ, മരണാനന്തര ചടങ്ങുകളില്‍ കോവിഡ് മാര്‍ഗ രേഖ ലംഘനത്തിനു കര്‍ശന നടപടിയുമായി പൊലീസ്. ചടങ്ങില്‍ 21ാമത്തെ ആള്‍ എത്തിയാല്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കുമെതിരെ കേസെടുക്കാനാണ് തീരുമാനം. വരന്‍, വധു, മാതാപിതാക്കള്‍ തുടങ്ങി വിവാഹം നടത്തുന്ന ഓഡിറ്റോറിയത്തിന്റെയോ സ്ഥലത്തിന്റെയോ ചുമതലക്കാരുമടക്കം കേസില്‍ പ്രതികളാവും.

8, 9 തീയതികളില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയതിന്റെ പേരില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം 4 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 20 പേര്‍ക്കാണ് ഇപ്പോള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദം.

നിയമ ലംഘനത്തിന് 5000 രൂപ പിഴയും 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. വിവാഹത്തിന് അനുമതി തേടി ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കുന്നതു മുതല്‍ വിവാഹ ചടങ്ങ് പൂര്‍ത്തിയാകുന്നതു വരെ പൊലീസ് നിരീക്ഷണമുണ്ടാകുമെന്ന് ഡിവൈഎസ്പി എ.പ്രദീപ്കുമാര്‍ പറഞ്ഞു.

web desk 1: