X

കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റില്‍ കുടുങ്ങിയവരില്‍ ഒരാള്‍ മരിച്ചു

കോട്ടക്കലില്‍ കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റില്‍ കുടുങ്ങിയവരില്‍ ഒരാള്‍ മരിച്ചു. കോട്ടക്കല്‍ അലി അക്ബറാണ് മരിച്ചത്. അഹദ് രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം. 25 അടിയോളം താഴ്ചയിലായിരുന്നു മണ്ണ് വീണത്. പൊട്ടിപ്പാറ സ്വദേശികളാണ് ഇരുവരും. അഹദ് ചികില്‍സയിലാണ്.

Chandrika Web: