X

ഗൗരി ലങ്കേഷിനെ കൊല ചെയ്ത സംഘ്പരിവാറും കമ്മ്യൂണിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം: വിഡി സതീശന്‍

കെ റെയിലിനെതിരെ എതിര്‍പ്പ് രേഖപ്പെടുത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം സൈബര്‍ ആക്രമണം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഗൗരി ലങ്കേഷിനെ കൊല ചെയ്ത സംഘ്പരിവാറും കേരളത്തിലുള്ള കമ്മ്യൂണിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഉത്തരവാദിത്തപ്പെട്ടവര്‍ പോലും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ചരിത്രം പരിശോധിച്ച് അവരെ അക്രമിക്കുകയാണെന്ന് വിഡി സതീശന്‍ കൂട്ടിചേര്‍ത്തു. ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ലെന്നും ജനാധിപത്യ കേരളമാണെന്ന് സി.പി.എം ഓര്‍മിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

അട്ടപ്പാടിയിലെ മധുവിന്റെ കൊലാപാതകക്കേസ് സര്‍ക്കാറിന് കൃത്യമായി നടത്താന്‍ കഴിയാതെ പോയത് കേരളത്തിന് അപമാനകരമാണെന്നും പ്രോസിക്യൂട്ടറെപ്പോലും നിയമിക്കാന്‍ കഴിയുന്നില്ലെന്നും വി.ഡി സതീശന്‍ കൂട്ടിചേര്‍ത്തു. കാസര്‍ഗോഡ് പെരിയ ഇരട്ടകൊലപാതക കേസില്‍ കൊലപാതകികളെ രക്ഷപ്പെടുത്താന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച സര്‍ക്കാറിന് ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നിരത്തരവാദപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

ലോകായുക്ത നിയമം ഭേദഗതി നടത്തുന്നതില്‍ കോടിയേരിയുടെ ലേഖനം പുതിയ വ്യാഖ്യാനമാണെന്നും മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഭേദഗതി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മുന്നണിയില്‍പ്പെട്ട കാനം രാജേന്ദ്രന്
കോടിയേരി ആദ്യം മറുപടി കൊടുക്കട്ടെയെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

web desk 3: