X

കൊലക്കേസ് പ്രതിക്ക് എന്ത് നോട്ടീസ്? യുപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി 

ന്യൂഡൽഹി: കർഷകരെ വാഹനം കയറ്റി കൊന്ന ഉത്തർപ്രദേശിലെ സംഭവത്തിൽ യുപി സർക്കാരിന് നേരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി രംഗത്ത്. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ തൃപ്തരല്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
എട്ടുപേരുടെ കൊലപാതകമാണ് നടന്നിരിക്കുന്നത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിച്ചേ മതിയാകൂ,  സർക്കാർ ഇതിൽ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. എന്നാൽ മുഖ്യപ്രതിയെ ഇതുവരെ പിടി കൂടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദ്യം ചെയ്തു. എന്നാൽ ആരോപണവിധേയനായ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രക്ക്  നോട്ടീസ് അയച്ചിട്ടുണ്ട് എന്നായിരുന്നു യുപി സർക്കാർ വാദം.
 കൊലക്കേസ് പ്രതിക്ക് എന്ത് നോട്ടീസ്? കൊലപാതക കേസിൽ പ്രതികളെല്ലാം പിടികൂടുന്നത് നോട്ടീസ് നൽകിയിട്ട് ആണോ? എല്ലാ പ്രതികളോടും നിങ്ങൾ ഈ സമീപനമാണ് സ്വീകരിക്കാറ്? സുപ്രീം കോടതി കുറ്റപ്പെടുത്തി.
കേസിലുൾപ്പെട്ടവർ ഉന്നതരായതിനാൽ സിബിഐ അന്വേഷണവും കാര്യമില്ലെന്ന് കോടതി പറഞ്ഞു.കേസ് ഒക്ടോബർ 20 ന് വീണ്ടും പരിഗണിക്കും.

web desk 3: