X
    Categories: Newsworld

പാവപ്പെട്ടവര്‍ കോവിഡ് ബാധിച്ച് മരിക്കുമ്പോള്‍,സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു;മുന്നറിയിപ്പുമായി ഓക്‌സ്ഫാം റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: കോവിഡ് മഹമാരിയില്‍ സാധാരണക്കാര്‍ മരിച്ചു വീഴുകയും ലോകത്തെ ഏറ്റവും ധനികരായവര്‍ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും ധനികരായ 10 ആളുകളുടെ സമ്പത്ത് റെക്കോര്‍ഡ് വേഗത്തിലാണ് കുതിച്ചുയരുന്നതെന്നാണ് യു.എസിലെ ഓക്‌സ്ഫാം ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക ശാസ്ത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോക നേതാക്കളുടെ വെര്‍ച്വല്‍ മിനി ഉച്ചകോടിയിലാണ് ഓക്‌സ്ഫാം ഗ്രൂപ്പ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കോവിഡ് മഹാമാരി 160 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടപ്പോള്‍ ധനികരുടെ സമ്പത്ത് പ്രതിദിനം 1.3 ബില്യണ്‍ ഡോളര്‍ എന്ന നിരക്കില്‍ 700 ബില്യണ്‍ ഡോളറില്‍ നിന്ന് 1.5 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ലഭ്യമായ ഏറ്റവും കാലികവും സമഗ്രവുമായ ഡാറ്റാ സ്രോതസുകളെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക കണക്കുകൂട്ടലുകള്‍ നടത്തിയതെന്നും യു.എസ് ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് സമാഹരിച്ച 2021ലെ ശതകോടീശ്വരന്‍മാരുടെ പട്ടികയാണ് ഉപയോഗിച്ചതെന്നും ഓക്‌സ്ഫാം ഗ്രൂപ്പ് പറഞ്ഞു. ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍, ഫേസ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മുന്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒമാരായ ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ബാള്‍മര്‍, മുന്‍ ഒറാക്കിള്‍ സി.ഇ.ഒ ലാറി എല്ലിസണ്‍, യു.എസ്. നിക്ഷേപകന്‍ വാറന്‍ ബഫറ്റും ഫ്രഞ്ച് ലക്ഷ്വറി ഗ്രൂപ്പായ എല്‍.വി.എം.എച്ചിന്റെ തലവന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടും തുടങ്ങിയവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയിലുള്ളത്. രണ്ട് വര്‍ഷത്തിനിടെ ആരോഗ്യ സംരക്ഷണം, ലിംഗാധിഷ്ഠിത അക്രമം, പട്ടിണി, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം ലോകത്ത് പ്രതിദിനം 21,000 ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് ഓക്‌സ്ഫാം പറഞ്ഞു.

web desk 3: