X

താനൂര്‍ ബോട്ട് ദുരന്തത്തിന് കാരണക്കാരനായ പ്രതിക്ക് ഉന്നതരുടെ സഹായമുണ്ടായോ എന്നത് അന്വേഷിക്കണം: പി.കെ കുഞ്ഞാലിക്കുട്ടി

താനൂര്‍ ബോട്ട് ദുരന്തത്തിന് കാരണക്കാരനായ പ്രതിക്ക് ഉന്നതരുടെ സഹായമുണ്ടായോ എന്നത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ദുരന്ത മുഖത്ത് മനുഷ്യത്വം കാണിക്കുകയും സഹകരിക്കുകയും ചെയ്തു. അത് ലീഗിന്റെ സംസ്‌കാരമാണ്. എന്നാല്‍, ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം നടപടി പോര. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം. ദുരന്ത മുഖത്ത് സഹകരിച്ചെങ്കിലും, സര്‍ക്കാര്‍ അലംഭാവം കാണിച്ചാല്‍ മുസ്ലിംലീഗ് പ്രതിഷേധിക്കും. -അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. താനൂരില്‍ അപകടത്തില്‍പെട്ട ബോട്ട് എങ്ങനെ സര്‍വീസ് നടത്തി എന്ന് അന്വേഷിക്കണം. പ്രതിക്ക് സഹായം ഉന്നതരുടെ സഹായമുണ്ടായോ എന്നും അന്വേഷിക്കണം. മത്സ്യബന്ധന ബോട്ട് ടൂറിസം ബോട്ടാക്കി മാറ്റാന്‍ അനുവദിച്ചത് എങ്ങനെ എന്നത് ഗൗരവമുള്ള വിഷയമാണ്. ഉത്തരവാദികളായവരുടെ പേരില്‍ നടപടി വേണം. ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അന്വേഷണം ഉഴപ്പിയാല്‍ അതിനെതിരെ മുസ്ലിംലീഗ് രംഗത്ത് വരും. പോലീസ് അന്വേഷണം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള കവചമാകരുത്.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

webdesk11: