X

വന്യജീവി ആക്രമണം; രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്

സംസ്ഥാനത്ത് വന്യജീവി ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്. വേനൽ കടുത്തതോടെ ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലെത്താനുള്ള സാഹചര്യം മുൻനിറുത്തിയാണ് പട്രോളിംഗ് ആരംഭിച്ചത്.

രാത്രി 10 മുതൽ പുലർച്ചെ രണ്ടര വരെ പ്രത്യേകം ടീമുകളായി തിരിച്ചാണ് പട്രോളിംഗ്. മലയോര മേഖലകളിൽ വന്യജീവികളുടെ സാന്നിദ്ധ്യം വേഗത്തിൽ തിരിച്ചറിയാനും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയുമാണ് ലക്ഷ്യം.

ആറ് പേരെങ്കിലും അടങ്ങിയ സംഘം വനംവകുപ്പിന്റെ തന്നെ വാഹനത്തിൽ വന്യജീവികളെത്താൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണത്തിനെത്തും. രാത്രികാല പട്രോളിംഗ് ജനുവരി മുതലാണ് സജീവമാക്കിയത്.

.

webdesk14: