X

വന്യജീവി വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍, 6 മന്ത്രിമാർ പങ്കെടുക്കും ; സമാപനം കോഴിക്കോട്

ഈ വർഷത്തെ വന്യജീവി വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 02 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൃശൂർ സുവോളജിക്കല്‍ പാർക്കിൽ നടക്കും.വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണിയും നിര്‍വ്വഹിക്കും. പുത്തൂര്‍ സുേേവാളജിക്കല്‍ പാര്‍ക്കിലേയ്ക്ക് മയിലുകളെ റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യാ ബേര്‍ഡ്‌സ് പുസ്തക പ്രകാശനം ദേവസ്വം,എസ്‌സി/എസ്റ്റി,പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. അരണ്യം വന്യജീവി വിശേഷാല്‍ പതിപ്പ് ഉന്നത വിദ്യാഭ്യാസ , സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി ഡോ.ആര്‍.ബിന്ദു പുറത്തിറക്കും.

വാരാഘോഷത്തോടനുബന്ധിച്ച് എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇതോടൊപ്പം സംസ്ഥാന-ജില്ലാടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ 08-ന് കോഴിക്കോട് നടക്കും.

 

webdesk15: