X

ചന്ദ്രികാ കാമ്പയിന്‍ വിജയിപ്പിക്കുക: മുസ്‌ലിംലീഗ്

മലപ്പുറം: സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 30 വരെ നടക്കുന്ന ചന്ദ്രിക വാര്‍ഷിക കാമ്പയിന്‍ വന്‍ വിജയമാക്കാന്‍ മുസ്‌ലിംലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവന്‍ ഘടകങ്ങളും ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്ന് മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ജീവവായുവായ മതേതരത്വത്തേയും ജനാധിപത്യത്തേയും കശാപ്പ് ചെയ്യാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നീക്കങ്ങളാണ് മറുഭാഗത്ത്. ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള പോരാട്ടം മാത്രമാണ് ഇത്തരം അനീതികള്‍ക്കെതിരെയുള്ള മറുമരുന്ന്. ഈ പോരാട്ടങ്ങള്‍ക്ക് അക്ഷരങ്ങള്‍ കൊണ്ട് കരുത്തു പകരുകയെന്ന അതിനിര്‍ണായകമായ ദൗത്യമാണ് ചന്ദ്രിക എക്കാലവും നിര്‍വഹിച്ചു പോന്നത്.

അഭിപ്രായ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന മാധ്യമങ്ങളെ വിലക്കെടുക്കാനും ചൊല്‍പ്പടിക്കു നിര്‍ത്താനുമുള്ള നിരന്തര ശ്രമങ്ങളാണ് രാജ്യത്തെ ഫാസിസ്റ്റ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു കാലത്ത് ചന്ദ്രികയുടെ ഏറ്റവും വലിയ കരുത്ത് പാര്‍ട്ടി പ്രവര്‍ത്തകരും പത്രത്തിന്റെ വായനക്കാരുമാണ്. ഈ നിര്‍ണായക സന്ധിയിലുള്ള കാമ്പയിന്‍ അഭൂതപൂര്‍വമായ വിജയമാക്കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സക്രിയമായി രംഗത്തുണ്ടാവണം – പ്രവര്‍ത്തക സമിതി അഭ്യര്‍ത്ഥിച്ചു.

web desk 3: