X

സുഹൃത്തിന്റെ സഹായത്താല്‍ നൗഷാദിന്റെ മൃതദേഹം ഗുഡ്‌സ് ഓട്ടോയില്‍ കൊണ്ട് പോയി;വീണ്ടും മൊഴി മാറ്റി അഫ്‌സാന

പത്തനംതിട്ടയില്‍ കൊല്ലപ്പെട്ട നൗഷാദിന്റെ ഭാര്യ അഫ്‌സാന വീണ്ടും മൊഴിമാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ മാറ്റിയെന്നും ഗുഡ്‌സ് ഓട്ടോയില്‍ കൊണ്ടുപോയെന്നും അഫ്‌സാന മൊഴി നല്‍കി. അഫ്‌സാനയെ നുണപരിശോധനയ്ക്കു വിധേയമാക്കും. നാളെ കസ്റ്റഡി അപേക്ഷ നല്‍കും. മൃതദേഹത്തിനായി വീണ്ടും ശാസ്ത്രീയ പരിശോധനകള്‍ നടത്തും. റിമാന്‍ഡിലുള്ള ഭാര്യ അഫ്‌സാനയെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. സഹായിച്ചെന്ന് അഫ്‌സാന പറഞ്ഞയാള്‍ക്കായും തിരച്ചില്‍ തുടങ്ങി

 

webdesk13: