X
    Categories: MoreViews

നോട്ട് പ്രതിസന്ധി: ബാങ്കില്‍ ക്യൂ നിന്ന സ്ത്രീക്ക് സുഖപ്രസവം

കാണ്‍പൂര്‍: പണത്തിനായി വരി നിന്ന സ്ത്രീ ബാങ്കില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദെഹറ്റ് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 30കാരിയായ സര്‍വെഷയാണ് പണത്തിനായി വരിനില്‍ക്കുന്നതിനിടെ ബാങ്കില്‍ പ്രസവിച്ചത്. പണമില്ലെന്ന് പറഞ്ഞ് നേരത്തെ മടക്കിയതിനെ തുടര്‍ന്നാണ് സര്‍വേശ ഭര്‍തൃമാതാവിനൊപ്പം വെള്ളിയാഴ്ചയും ബാങ്കിലെത്തിയത്.

രാവിലെ മുതല്‍ വരി നില്‍ക്കുകയായിരുന്നു. പ്രസവാനന്തരം ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ജീപ്പിലാണ് സര്‍വേശയെ ആസ്പത്രിയിലെത്തിച്ചത്. ഇത് പ്രതിഷേധത്തിനിടയാക്കി. കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും സര്‍വേശയുടെ ആരോഗ്യം തുടക്കത്തിലെ മോശാവസ്ഥക്കു ശേഷം സുഖം പ്രാപിച്ചുവരികയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.

സര്‍വേശയുടെ ഭര്‍ത്താവ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. നഷ്ടപരിഹാരമായി 2.75ലക്ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ തുക പിന്‍വലിക്കാനാണ് സര്‍വേശ ബാങ്കിലെത്തിയത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളില്‍ പണത്തിനായി ഇപ്പോഴും നീണ്ട വരിയാണ്.

chandrika: