X

വനിതാ ലീഗ് ടീ ഗാല ഫണ്ട് ശേഖരണത്തിന് ഇന്ന് തുടക്കം

മലപ്പുറം: വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ടീ ഗാല ഫണ്ട് ശേഖരണ ക്യാമ്പയിന്‍ ഇന്ന് ആരംഭിക്കും. മലപ്പുറം ലീഗ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ടീ ഗാലക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിക്കും.

മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം തുടങ്ങിയവര്‍ സംബന്ധിക്കും. 333 രൂപ സംഭാവന സ്വീകരിച്ച് പകരം ഒരു കിലോ ചായപ്പൊടി സമ്മാനമായി നല്‍കുന്ന രീതിയിലാണ് ഫണ്ട് ശേഖരണ കാമ്പയിന്‍ നടക്കുന്നത്. നവംബര്‍ 30 വരെയാണ് കാമ്പയിന്‍.

webdesk11: