X
    Categories: Video Stories

ബര്‍ണേബുവും നൗകാംപും ഓള്‍ഡ് ട്രഫോഡുമല്ല; ഇതാണ് ലോകത്തെ ഏറ്റവും നല്ല ഫുട്‌ബോള്‍ സ്‌റ്റേഡിയം

മാഡ്രിഡ്: ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌റ്റേഡിയമായി സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക് ബില്‍ബാവോയുടെ സാന്‍ മാമെസിനെ തെരഞ്ഞെടുത്തു. സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ സമ്മിറ്റിലാണ് ബില്‍ബാവോയുടെ ഹോം ഗ്രൗണ്ട് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്. അമേരിക്കന്‍ ലീഗിലെ അറ്റലാന്റ യുനൈറ്റഡിന്റെ ഗ്രൗണ്ടായ മെര്‍സിഡസ് ബെന്‍സ് സ്റ്റേഡിയം, പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയുടെ എസ്താദിയോ ദെ ലുസ് എന്നിവയെ പിന്തള്ളിയാണ് ബില്‍ബാവോയുടെ നേട്ടം.

ഗ്രൗണ്ടിന്റെയും ഗാലറിയുടെയും ഡ്രസ്സിങ് റൂമിന്റെയും മറ്റ് സൗകര്യങ്ങളുടെയും മികവാണ് സാന്‍ മാമെസിന് നേട്ടമായത്. 53,000 പേര്‍ക്ക് ഒരേസമയം കളി കാണാന്‍ കഴിയുന്ന സ്‌റ്റേഡിയം 2013-14 സീസണിന്റെ തുടക്കത്തിലാണ് തുറന്നത്. ബില്‍ബാവോയുടെ മുന്‍ സ്റ്റേഡിയം പൊളിച്ചു മാറ്റിയായിരുന്നു പുതിയ സാന്‍ മാമെസിന്റെ നിര്‍മാണം.

അത്യാധുനിക ലൈറ്റിങ് സിസ്റ്റമാണ് സാന്‍ മാമെസിനെ മറ്റ് സ്റ്റേഡിയങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. രാത്രിയില്‍ പുറത്തുനിന്നുള്ള സ്റ്റേഡിയത്തിന്റെ കാഴ്ച വര്‍ണാഭമാണ്. റസ്‌റ്റോറന്റുകള്‍, സ്വിമ്മിങ് പൂള്‍, ക്ലബ്ബ് ഷോപ്പുകള്‍, മ്യൂസിയും തുടങ്ങിയവയും സ്റ്റേഡിയത്തിന്റെ ഭാഗമാണ്. മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങള്‍ സ്റ്റേഡിയത്തിന് തൊട്ടരികില്‍വരെയുണ്ട്. മഴ ധാരാളമായി പെയ്യുന്ന മേഖല ആയതിനാല്‍, കാണികളെ മഴ കൊള്ളാതെ സംരക്ഷിക്കുന്ന വിധത്തിലുള്ളതാണ് റൂഫിങ് സംവിധാനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: