X

ഓഷിറ്റ്‌സ് അതിജീവിച്ച ലോകമുത്തച്ഛന്‍ വിടവാങ്ങി

ഹൈഫ: അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഓഷിറ്റ്‌സ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലെ പീഡനങ്ങളെ അതിജീവിച്ച ലോക മുത്തച്ഛന്‍ ഇസ്രാഈല്‍ ക്രിസ്റ്റല്‍ അന്തരിച്ചു. 113 വയസായിരുന്നു. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി ഒരു വര്‍ഷം പിന്നിടവെയാണ് ക്രിസ്റ്റല്‍ ജീവിതത്തോട് വിടവാങ്ങിയത്. ഇസ്രാഈല്‍ തുറമുഖ നഗരമായ ഹൈഫയില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
1903 സെപ്തംബര്‍ 15ന് പോളണ്ടിലായിരുന്നു ക്രിസ്റ്റലിന്റെ ജനനം. 1939ല്‍ നാസികള്‍ പോളണ്ട് പിടിച്ചടക്കി. ക്രിസ്റ്റലിനെയും കുടുംബത്തെയും നാസികള്‍ ഓഷിറ്റ്‌സ് ക്യാമ്പിലേക്ക് അയച്ചു. ഭാര്യയും രണ്ടു കുട്ടികളും മറ്റു കുടുംബാംഗങ്ങളും നാസികളുടെ കൈകളാല്‍ കൊല്ലപ്പെട്ടു. ക്രിസ്റ്റല്‍ മാത്രം അതിജീവിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വീണ്ടും വിവാഹിതനായി. രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയിലുള്ള ജീവിതത്തിനുശേഷം 1950ല്‍ ഇസ്രാഈല്‍ നഗരമായ ഹൈഫയേലിക്ക് കുടിയേറി. ക്രിസ്റ്റലിന്റെ വിയോഗത്തില്‍ അമേരിക്കന്‍ ഹോളോകാസ്റ്റ് മ്യൂസിയം അനുശോചിച്ചു.

chandrika: