X
    Categories: indiaNews

ഗുസ്തി താരങ്ങളുടെ പരാതി: ഫെഡറേഷന്‍ അധ്യക്ഷന്‍ മാറിനില്‍ക്കും

ഗുസ്തി താരങ്ങളെ ലൈംഗികമായി ദുരുപയോഗിച്ചുവെന്ന പരാതിയില്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍. ഇതേതുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി സമരം അവസാനിപ്പിച്ചു. ബി.ജെ.പി എം.പികൂടിയാണിയാള്‍. ഇദ്ദേഹത്തിനും സമിതിയിലെ മറ്റംഗങ്ങള്‍ക്കുമെതിരെ പ്രതിഷേധവുമായി ഒരാഴ്ചയായി ഡല്‍ഹിയില്‍ സമരം നടത്തുകയാണ് താരങ്ങള്‍. മന്ത്രി അനുരാഗ് താക്കൂര്‍ വിളിച്ച യോഗത്തിലാണ് സമിതിയെ വെച്ച് അന്വേഷണം നടത്താനുള്ള തീരുമാനം.

Chandrika Web: