കൊച്ചി: സംസ്ഥാനത്ത് ആശങ്കപടര്‍ത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിതര്‍ കൂടുന്നു. കളമശ്ശേരിയില്‍ 28 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരില്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.
ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂള്‍ഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയില്‍ നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇത്തരം കടകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജ്യൂസ് കടകളിലേക്കുള്‍പ്പടെ വരുന്ന ഐസ് ക്യൂബുകള്‍ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം സ്ഥീകരിച്ചത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ല്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വേങ്ങൂരില്‍ രോഗം സ്ഥിരീകരിച്ച 200ല്‍ 48 പേര്‍ നിലവില്‍ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.