X

സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം

 

റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ചൊവ്വാഴ്ച ഉച്ചക്കാണ് വീണ്ടും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്. എന്നാല്‍ മിസൈലാക്രമണം സൗദി സഖ്യസേന വിജയകരമായി തകര്‍ത്തു.

ദക്ഷിണ റിയാദിലെ അഹ്മദിയ, സുവൈദി എന്നിവിടങ്ങളില്‍ ആകാശത്തുവെച്ച് സൗദിയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ആക്രമണം നിഷ്ഫലമാക്കിയതെന്ന് അറബ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ആകാശത്ത് മിസൈല്‍ തകര്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സൗദി ഭരണകൂടം പുറത്തു വിട്ടു.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് റിയാദ് ലക്ഷ്യമാക്കി ഹൂതി മിസൈലാക്രമണം നടത്തുന്നത്. കഴിഞ്ഞ നവംബര്‍ നാലിനാണ് റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ആദ്യം നടത്തിയത് . അന്നും സൗദിയുടെ പ്രതിരോധസംവിധാനം മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്തിട്ടിരുന്നു. മിസൈലുകള്‍ ഇറാന്‍ നിര്‍മിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

chandrika: