X
    Categories: indiaNews

‘ഒരു പൊടിക്ക്, ചിന്‍ അപ്’; യോഗി ആദിത്യനാഥിന്റെ ഫോട്ടോ ഷൂട്ട് വൈറല്‍

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ കീഴടക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ ഷൂട്ട്. കാവി വസ്ത്രമുടുത്ത് ഫോട്ടോഗ്രാഫര്‍ക്ക് മുമ്പില്‍ ഒരുങ്ങി നില്‍ക്കുന്ന യോഗിയാണ് ചിത്രത്തില്‍. ലൈറ്റും വലിയ ക്യാമറയുമൊക്കെയുള്ള താല്‍ക്കാലിക സ്റ്റുഡിയോയില്‍ ആണ് ഫോട്ടോ ഷൂട്ട്.

നിരവധി പേരാണ് ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. സ്‌മൈല്‍ പ്ലീസ്, ഫിലിംസിറ്റി ഗോരഖ്പൂരില്‍ തയ്യാറാണ്, നിങ്ങള്‍ സന്ദര്‍ശിച്ചോ, പിക്ചര്‍ ഓഫ് ദ ഡേ തുടങ്ങി പല അടിക്കുറിപ്പുകളോടെയാണ് ചിത്രം വൈറലാകുന്നത്.

ഹത്രാസ് സംഭവത്തില്‍ യോഗി ആദിത്യനാഥും ബിജെപി സര്‍ക്കാറും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വേളയിലാണ് ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഫോട്ടോ എടുത്തത് എന്നാണ് എന്നതില്‍ വ്യക്തതയില്ല.

Test User: