X

1400 കോടിയുടെ അതിഖിന്റെ സ്വത്ത്; 50 ദിവസം കൊണ്ട് തകര്‍ത്ത് യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ കൊടുംക്രിമിനലുകളില്‍ ഒന്നായ അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തകര്‍ത്തത് 50 ദിവസം കൊണ്ട് മാത്രം. സമാജ് പാര്‍ട്ടി നേതാവായിരുന്ന അതിഖ് അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമനല്‍ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നേടിയെടുത്തത് 1400 കോടി രൂപയുടെ സ്വത്തുവകകള്‍. ഇതുള്‍പ്പെടെ അതിഖിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ട്‌കെട്ടി.

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ഉമേഷ് പാല്‍ കൊലപാതകക്കേസില്‍ ജയിലിലായ മുന്‍ എംപികൂടിയായ അതിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദ് ഏറ്റുമുട്ടലിനിടെ വെടിയേറ്റുമരിച്ചത്. യുപി പൊലീസ് നടത്തിയ ഏറ്റുമുട്ടലിലാണ് അസദ് മരിച്ചത്.

1400 കോടിയുടെ സ്വത്തുക്കളെക്കൂടാതെ 50ല്‍ പരം ഷെല്‍ കമ്പനികളില്‍ക്കൂടി അതിഖ് അഹമ്മദും കൂട്ടരും വെളുപ്പിച്ചെടുത്ത 100 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്. അതിഖ് അഹമ്മദിന്റെ ഗുണ്ടാ സാമ്രാജ്യം മാത്രമല്ല സാമ്പത്തിക സാമ്രാജ്യവും 50 ദിവസങ്ങള്‍ക്കൊണ്ട് യുപി ഭരണകൂടം തകര്‍ത്തത്. സഹോദരന്‍ അഷ്‌റഫ് അഹമ്മദും അതിഖിന്റെ രണ്ട് ആണ്‍മക്കളും ജയിലില്‍ തുടരും. മൂന്നാമത്തെ മകനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അസദ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കള്‍ ജുവൈനല്‍ ഹോമിലും. അതിഖിന്റെ ഭാര്യ ഷെയ്‌സത പര്‍വീണ്‍ ഒളിവിലാണ്. ബന്ധപ്പെട്ട ഉദ്ദോഗസ്ഥന്‍ വെളിപ്പെടുത്തി.

webdesk13: