X

മാരകമായ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്തഫിത്തലിനും, ഹാഷിഷ് ഓയിലുമായി (എം.ഡി.എം.എ.യു) യുവാവിനെ മുത്തങ്ങയില്‍ വെച്ച് എക്്‌സൈസ് പാര്‍ട്ടി പിടികൂടി. കണ്ണൂര്‍ താണ സ്വദേശി സലഫി സ്‌കൂളിന് സമീപം വെസ്റ്റ് ന്യുക് വീട്ടില്‍ മുഹമ്മദ് അസിമാ(23)ണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ഗ്രാം മെത്തലിന്‍ ഡയോക്‌സി മെത്തഫിത്തലിനും 20 ഗ്രാം ഹാഷീഷ് ഓയിലുമാണ് പിടികൂടിയത്.

ഇന്നലെ രാവിലെ ബാംഗ്ലൂരില്‍ നിന്നുംകോഴിക്കോട്ടക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നുമാണ് വാഹനപരിശോധനക്കിടെ മയക്കുമരുന്നു പിടികൂടിയത്. ബാഗില്‍ പ്രത്യേകം സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്നു കണ്ടെത്തിയത്. ഒരു ഗ്രാം എം.ഡി.എം. എ കൈവശം വെച്ചാല്‍ 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എക്‌സൈസ് വകുപ്പ് പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പൊലീസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അസീസ്, പി.ഇ.ഒ. വി.ആര്‍.ബാബുരാജ്, സി.ഇ.ഒ മാരായ കെ.ജോണി,എ.ടി.രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് മയക്കുമരുന്നും പ്രതിയെയും പിടികൂടിയത്.

chandrika: