X

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു; രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു

കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ മത്സ്യബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. എട്ടിക്കുളം സ്വദേശി കുന്നൂല്‍ അബ്ദുല്‍ റഷീദ് (46) ആണ് മരിച്ചത്. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. ചെറുതോണിയില്‍ മത്സ്യബന്ധനത്തിനായി പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകട വിവരം രക്ഷപ്പെട്ടവരാണ് നാട്ടുകാരെ അറിയിച്ചത്. റഷീദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

webdesk11: