X

200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

വ്യവസായിക അടിസ്ഥാനത്തില്‍ വില്‍പ്പനക്കായ് കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയുമായി യുവാവ് ബാവലി ചെക്ക് പോസ്റ്റില്‍ അറസ്റ്റില്‍. കോഴിക്കോട് നരിക്കുനി സ്വദേശി കിഴക്കേടത്ത് വിനൂപ് കെ.ബിയെ (34)യാണ് മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍,എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാര്‍ എന്നിവര്‍ നടത്തിയ പതിവ് പരിശോധനയില്‍ പിടികൂടിയത്.

ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 11 എ എ 2919 ഹ്യൂണ്ടായ് വെര്‍ന കാറില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഇയാള്‍ക്കെതിര എന്‍ ഡി പി എസ് നിയമപ്രകാരം കേസ് എടുത്തു. വിപണിയില്‍ 20 ലക്ഷത്തോളം വിലമതിക്കുന്നതാണ് പിടികൂടിയ എം.ഡി.എം.എ.

 

webdesk14: