X

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെ അപമാനിക്കുന്ന പോസ്റ്റിട്ട് പൊലീസുകാരന്‍

പൊലീസിന്റെ ഡ്യൂട്ടി ഗ്രൂപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അപമാനിക്കുന്ന പോസ്റ്റ്. ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം കിരണ്‍ദേവ് പോസ്റ്റിട്ടത്. തിരുവന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസറാണ് കിരണ്‍ദേവ്.

പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയ അനുഭാവവും കാണിക്കാന്‍ പാടില്ലെന്ന സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഇത്. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ രാഷ്ട്രീയ പോസ്റ്റിട്ടത്.

നിലവില്‍ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലര്‍ത്തുന്ന കിരണ്‍ദേവ്. മന്ത്രി ഗണേഷ് കുമാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഇട്ടതിനുതൊട്ടു പിന്നാലെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ ഇത് റിമൂവ് ചെയ്യണമെന്ന് പറഞ്ഞ് കമന്റ് ഇട്ടിരുന്നു.

എന്നാല്‍ ഇയാള് അത് കേട്ടില്ല. പല പൊലീസുകാരും വാമൊഴിയായി പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ പോസ്റ്റ് റിമൂവ് ചെയ്യാന്‍ തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിനെതിരെ നിയമനടപടിക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

webdesk13: