X

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ദേശീയ നേതൃത്വം

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്. അബിന്‍ വര്‍ക്കി വൈസ് പ്രസിഡന്റ്. ഇരുവരെയും ഭാരവാഹികളായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഇറങ്ങി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയിരുന്നു.

സിപിഐഎമ്മും ബിജെപിയും യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ടീമിനെ ഭയപ്പെടുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. യുവമോര്‍ച്ചക്കും ഡിവൈഎഫ്‌ഐക്കും ഒരേ ഭാഷയാണ്. യൂത്ത് ശക്തമായി ഒരു നേതൃത്വം വരുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികള്‍ ആശങ്കപ്പെടുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

webdesk14: