X

ഫുഡ് ഫോര്‍ യൂത്ത്

ഇഷ്ടമുള്ള ഭക്ഷണം വയറുനിറച്ച് കഴിക്കുന്നതാണ് മലയാളികളുടെ ശീലം. എന്ത് കഴിക്കുന്നതിനും ഒരു നിയന്ത്രണവും നല്‍കാറുമില്ല. അതുകൊണ്ടുതന്നെ ജീവിത ശൈലീ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പിടികൂടാറുള്ളതും മലയാളികളെ തന്നെയാണ്. ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ മാത്രമല്ല, പ്രായവും പെട്ടെന്ന് പിടികൂടുമെന്ന് മറക്കരുത്. ഭക്ഷണം കഴിക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.

*സോയാബീനില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഇത് പ്രായത്തെ ചെറുക്കും.
* ആന്റി ഓക്‌സിഡന്റ്‌സ് ധാരാളമുള്ള കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി ഇവ ഓരോന്നു വീതമെടുത്ത് അല്‍പം ഇഞ്ചി ചേര്‍ത്ത് ജ്യൂസാക്കി രാവിലെ വെറുംവയറ്റില്‍ കുടിക്കണം.
*വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ എള്ള്, ബദാം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. തവിടോടു കൂടിയ ധാന്യങ്ങളില്‍ വൈറ്റമിന്‍ ഇ ധാരാളം ഉണ്ട്. വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ, നെല്ലിക്ക ഇവയും വൈറ്റമിന്‍ എ അടങ്ങിയ പച്ചക്കറികളും ധാരാളം കഴിക്കാം.
* ധാരാളം നാരുകള്‍ അടങ്ങിയ കടല, പയര്‍ തുടങ്ങിയ ധാന്യങ്ങള്‍ പ്രായത്തെ ചെറുക്കും.
* ജങ്ക് ഫുഡ് തീര്‍ത്തും ഒഴിവാക്കാം.
* ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുക.
* ധാരാളം സാലഡുകളും പഴങ്ങളും കഴിക്കാന്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെയും ശീലിപ്പിക്കണം.
* യോഗര്‍ട്ട് ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. മലബന്ധമുണ്ടാകുന്നത് തടയും. പ്രായപൂര്‍ത്തിയായവര്‍ക്ക് കാല്‍സ്യം സപ്ലിമെന്റ് ഓംലറ്റുകള്‍ ദിവസവും രാവിലെ ഒരെണ്ണം കഴിക്കാം.
* ഉപ്പിന്റെ അംശം കുറക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. അച്ചാറുകള്‍, ഉണക്കമീന്‍ ഇവ കഴിയുന്നതും ഒഴിവാക്കുക.
* ആല്‍ക്കഹോള്‍ ചര്‍മ്മത്തിന്റെ പ്രായം കൂട്ടും. ആന്റി എയ്ജിംഗ് ഘടകങ്ങള്‍ ഉള്ളത് റെഡ് വൈനിലും വൈറ്റ് വൈനിലും മാത്രമാണ്.
* വയറു നിറഞ്ഞു എന്ന് തോന്നുന്നതു വരെ ഭക്ഷണം കഴിക്കരുത്. ഭക്ഷണത്തില്‍ ധാന്യം, മത്സ്യം, സാലഡ്‌സ്, പഴം എന്നിവ ഉള്‍പ്പെടുത്തുക.

Web Desk: