X

തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനപകടത്തില്‍ യുവാവ് മരിച്ചു

ദേശീയപാത കോഹിനൂരിൽ ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽ മരിച്ചു. പാണമ്പ്ര സ്വദേശി കൊയപ്പ കള്ളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് ഷിബിലി (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് അപകടം. റോഡിൽ സർവേയുടെ ഭാഗമായി സ്ഥാപിച്ച സ്റ്റീൽ സാമഗ്രിയിൽ തട്ടി റോഡിൽ തെന്നി വീഴുകയായിരുന്നു.

റോഡിൽ വീണ ശിബിലിയുടെ ദേഹത്ത് ലോറി തട്ടിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾക്ക് നിസ്സാര പരിക്കേറ്റു.

webdesk13: