X

ആലുവയില്‍ രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ട.രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുതുവത്സരത്തിനായി കൊണ്ടു വന്ന ലഹരിമരുന്നാണ് പിടികൂടിയത്.ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും പാനിപൂരിയുടേയും ഉള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് വേട്ട കണ്ടെത്തിയത്.

 

 

 

web desk 3: