X

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്കുകൂടി സിക സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
കഴക്കൂട്ടം സ്വദേശിനിയായ 27 വയസ്സുള്ള യുവതി, പാങ്ങപ്പാറ സ്വദേശിനിയായ 37കാരിയായ യുവതി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബിലാണ് ഇരുവരുടേയും സാമ്പിളുകള്‍ പരിശോധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 48 പേര്‍ക്കാണ് സിക സ്ഥിരീകരിച്ചത്. 4 പേരാണ് നിലവില്‍ രോഗികളായുള്ളത്.

web desk 1: