X

ഈ വര്‍ഷത്തെ ഐപിഎല്‍ യുഎഇയില്‍ നടക്കും

മുംബൈ: ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ സെപ്തംബറില്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചു. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഐപിഎല്‍ മത്സരക്രമങ്ങളെക്കുറിച്ചും മറ്റും അടുത്തയാഴ്ച ചേരുന്ന ഗവേണിങ് കൗണ്‍സില്‍ തീരുമാനിക്കും. തുടര്‍ന്നാവും ഐപിഎല്‍ ഫ്രാഞ്ചൈസികളെ ഇതു സംബന്ധിച്ച തീരുമാനം അറിയിക്കുക. അതേസമയം സര്‍ക്കാറിന്റെ അനുമതി കൂടി ലഭിക്കാനുണ്ട്. അതിന് കാലതാമസം വരില്ലെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ വ്യക്തമാക്കുന്ന്. യുഎഇയില്‍ മൂന്ന് ഗ്രൗണ്ടുകളാണ് തയ്യാറായിട്ടുള്ളത്. ദുബൈ, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് മൈതാനങ്ങള്‍.

Test User: