X

കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം

കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം. രാത്രി 8:00 വരെയാണ് സന്ദർശകർക്ക് അനുമതി.കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ നാളെ മുതൽ നീക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

രണ്ടാം തരംഗത്തിന് മുന്നോടിയായി ബീച്ച് തുറന്ന് പ്രവർത്തിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുകയായിരുന്നു.എന്നാൽ ഇതിനാണ് നാളെ മുതൽ അറുതി വരുന്നത്.

web desk 3: